ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സര്‍ക്കാരുണ്ടാക്കാന്‍ കഴിയുമെന്ന് ബി ജെ പി

single-img
9 November 2014

bjpഡല്‍ഹിയില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കൃത്യമായ ഭൂരിപക്ഷത്തോടെ സര്‍ക്കാരുണ്ടാക്കാന്‍ കഴിയുമെന്ന് ബി ജെ പി . ബി ജെ പിക്കുവേണ്ടി ഒരു ഏജന്‍സി നടത്തിയ പഠനത്തില്‍ 43 മുതല്‍ 48 സീറ്റുവരെ ബി ജെ പി – ശിരോമണി അകാലിദള്‍ സഖ്യത്തിന് നേടാനാകുമെന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

 

 

കഴിഞ്ഞ തവണത്തേക്കാള്‍ പത്ത് മുതല്‍ പതിനാല് സീറ്റുകളെങ്കിലും കുറച്ചേ ആം ആദ് മി വിജയിക്കാനിടയുള്ളൂ എന്ന റിപ്പോര്‍ട്ട് ബി ജെ പി ക്യാംപിന് ആഹ്‌ളാദം പകരുന്നതാണ് . അതേ സമയം 15 വര്‍ഷം തുടര്‍ച്ചയായി ഡല്‍ഹിയുടെ അധികാരം കയ്യാളിയ കോണ്‍ഗ്രസിന് പതിനൊന്നില്‍ കൂടുതല്‍ സീറ്റുകള്‍ പ്രതീക്ഷിക്കേണ്ടതില്ലെന്നും പഠനത്തിലുണ്ട്.