സിഎംപി നേതാവ് എം.വി. രാഘവന്‍ അന്തരിച്ചു

single-img
9 November 2014

mv-raghavanസിഎംപി നേതാവും മുന്‍ സഹകരണ മന്ത്രിയുമായ എം.വി രാഘവന്‍ (81) അന്തരിച്ചു. പരിയാരം മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. പാര്‍ക്കിസന്‍സ് രോഗം ബാധിച്ച് ഏറെക്കാലം ചികിത്സയിലായിരുന്നു.

1933ല്‍ മെയ് 5ന് കണ്ണൂരിലായിരുന്നു ജനനം. ബദല്‍രേഖ അവതരിപ്പിച്ചതിനെത്തുടര്‍ന്ന് സിപിഎമ്മില്‍ നിന്ന് പുറത്താക്കിയതായിരുന്നു. തുടര്‍ന്നാണ് സിഎംപി രൂപീകരിച്ചത്.

 

കേരളത്തിലെ വിവിധ മന്ത്രിസഭകളിൽ ഇദ്ദേഹം മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാടായി, തളിപ്പറമ്പ്, കൂത്തുപറമ്പ്, പയ്യന്നൂര്‍, അഴീക്കോട്, കഴക്കൂട്ടം, തിരുവനന്തപുരം (വെസ്റ്റ്) എന്നി നിയമസഭാ നിയോജകമണ്ഡലങ്ങളെ പ്രതിനിധീകരിച്ചിട്ടുണ്ട്. മാദ്ധ്യമപ്രവർത്തകനായ എം.വി. നികേഷ് കുമാർ രാഘവന്റെ മകനാണ്‌.