ബാര്‍ കോഴ വിഷയത്തില്‍ ഞാന്‍ ഇടനിലക്കാരനല്ലെന്ന് വക്കം പുരുഷോത്തമന്‍

single-img
8 November 2014

Vakkomബാര്‍ അഴിമതി ആരോപണം ഒത്തു തീര്‍പ്പാക്കാന്‍ ഇടനിലക്കാരനായി നിന്നിട്ടില്ലെന്ന് മുന്‍ ഗവര്‍ണ്ണറും ധന-എക്‌സൈസ് വകുപ്പ് മന്ത്രിയുമായിരുന്ന വക്കം പുരുഷോത്തമന്‍. ഇത്തരത്തില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. ബിജു രമേശിനെ കണ്ടിരുന്നു. ട്രിവാന്‍ഡ്രം ഹോട്ടലില്‍ കഴിഞ്ഞ മാസം ആദ്യം നടന്ന ചടങ്ങില്‍ വച്ചായിരുന്നു. ഇതു ബാര്‍ വിഷയം ആരംഭിക്കുന്നതിന് മുമ്പായിരുന്നു. കൂടുക്കാഴ്ചയില്‍ ബാര്‍ വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്നും പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പണം നല്‍കുന്നതിനെ അഴിമതിയായി കാണാനാകില്ല. ഇക്കാര്യത്തില്‍ തന്റെ മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്നും വക്കം ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.