ആഷിക്ക് അബു ചിത്രത്തിൽ മഞ്ജു വാര്യരും റിമകല്ലിംഗലും നായികമാർ

single-img
8 November 2014

manju iആഷിക്ക് അബുവിന്റെ പുതിയ ചിത്രത്തിൽ മഞ്ജു വാര്യരും റിമകല്ലിംഗലും നായികമാരാകുന്നു. ‘രാഗിണി പത്മിനി’എന്നാണ് ചിത്രത്തിന്റെ പേര് . ചിത്രം പൂർണമായും സ്ത്രീ കേന്ദ്രീകൃതമാണ്.
വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ചെറിയൊരു ബ്രേക്ക് എടുത്തിരുന്നു റിമ. ആഷിഖിന്റെ ചിത്രത്തിൽ അഭിനയിക്കുന്നത് ഇത് രണ്ടാം തവണയാണ്. ഇവരുടെ വിവാഹത്തിനു മുമ്പ് 22 ഫീമെയിൽ കോട്ടയത്തിൽ റിമ അഭിനയിച്ചിരുന്നു.

 
മഞ്ജുവാര്യർ തിരിച്ചുവരവ് നടത്തിയ ശേഷം അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമായിരിക്കുമിത്. ‘ഹൗ ഓൾഡ് ആർ യു’വിന്റെ വൻ വിജയത്തിന് ശേഷം മഞ്ജു ഇപ്പോൾ അഭിനയിക്കുന്നത് സത്യൻ അന്തിക്കാടിന്റെ ചിത്രത്തിലാണ്. മഞ്ജുവും റിമയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടി ആണ് ഇത് .