1988 ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയ്ക്ക് കേരളത്തില്‍ നിന്നും ഒരു കത്ത് കിട്ടി; അതോടെ റീഗണ്‍ജോണ്‍സണ്‍ എന്ന വണ്ടിപ്പെരിയാറുകാരന്‍ ലോകപ്രസിദ്ധനായി: മാര്‍പാപ്പയെയും അമേരിക്കന്‍ പ്രസിഡന്റിനേയും വിസ്മയിപ്പിച്ച ആ റീഗണ്‍ ജോണ്‍സണ്‍ കഴിഞ്ഞദിവസം ഓര്‍മ്മയായി

single-img
8 November 2014

REGAN_JONESപത്തു കോടി ഇംഗ്ലീഷ് വാക്കുകള്‍ ഉപയോഗിക്കുന്ന ആദ്യത്തെ കത്ത്. ഏറ്റവും ഭാരം കൂടിയ കത്ത്, ഏറ്റവും വലിയ ഒപ്പ് അടങ്ങിയ കത്ത്, നോബല്‍ സമ്മാനത്തിനായി ആദ്യം പരിഗണിക്കുന്ന കത്ത് എന്നീ റിക്കോര്‍ഡുകളിട്ട് സാക്ഷാല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയെ 1988 ല്‍ വിസ്മയിപ്പിച്ച വണ്ടിപ്പെരിയാറുകാരന്‍ റീഗണ്‍ ജോണ്‍സണ്‍ ഓര്‍മ്മയായി. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ മധുരയില്‍ വെച്ചായിരുന്നു അന്ത്യം.

റീഗണ്‍ ജോണ്‍സണ്‍ റിക്കാര്‍ഡുകളുടെ കൂട്ടുകാരനായിരുന്നു. 1988ല്‍ ലോകസമാധാനത്തി നുള്ള സന്ദേശവുമായി ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയ്ക്ക് ഭീമന്‍ കത്തെഴുതിയതോടെ റീഗണ്‍ ജോണ്‍സണ്‍ ലോകശ്രദ്ധയാകര്‍ഷിക്കുകയായിരുന്നു. പത്തു കോടി ഇംഗ്ലീഷ് വാക്കുകളാല്‍ തയ്യാറാക്കിയ പ്രസ്തുത കത്തിന് രണ്ടര കിലോമീറ്റര്‍ നീളവും രണ്ടരയടി വീതിയും 100 കിലോ തൂക്കവുമുണ്ടായിരുന്നു.

ലോകചരിത്രത്തില്‍ ഏറ്റവും നീളമുള്ള ഇംഗ്ലീഷ് വാക്ക് രൂപപ്പെടുത്തിയാണ് റീഗണ്‍ ഗിന്നസ് ബുക്കില്‍ ഇടം നേടിയത്. മാത്രമല്ല ബഹിരാകാശത്തെ റഷ്യയുടെ ഉപഗ്രഹപോസ്റ്റ് ഓഫീസിലേക്ക് അയച്ച ആദ്യ കത്തും റീഗണ്‍ ജോണ്‍സണ്‍ തന്റെ നേട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അമേരിക്കന്‍ പ്രസിഡന്റായിരുന്ന റീഗണ്‍ ജോണ്‍സണിന് 1982ല്‍ ആശംസാകാര്‍ഡ് അയച്ചുകൊണ്ടാണ് വണ്ടിപ്പെരിയാര്‍ സ്വദേശി ജോണ്‍സ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ജോണ്‍സന്റെ ആശംസാ കാര്‍ഡ് ഇഷ്ടപ്പെട്ട അമേരിക്കന്‍ പ്രസിഡന്റ് തന്റെ പേര് ജോണ്‍സിന് സമ്മാനിക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്ന് ഗസറ്റ് വിജ്ഞാപനത്തിലൂടെ ജോണ്‍സ് റീഗണ്‍ ജോണ്‍സായി മാറി.

അവിവാഹിതനായ റീഗണ്‍ ജോണ്‍സന്റെ പേര് 2002ലെ നൊബേല്‍ സമ്മാനത്തിനുള്ള നോര്‍വീജിയന്‍ കമ്മിറ്റി ലിസ്റ്റിലുമുണ്ടായിരുന്നു.