റെയില്‍വേ വൈദ്യുതലൈന്‍ പൊട്ടി:കോയമ്പത്തൂര്‍ ജങ്ഷനുസമീപം തീവണ്ടിഗതാഗതം താറുമാറായി

single-img
8 November 2014

cകോയമ്പത്തൂര്‍ ജങ്ഷനുസമീപം റെയില്‍വേ വൈദ്യുതലൈന്‍ പൊട്ടിവീണതിനെത്തുടര്‍ന്ന് തീവണ്ടിഗതാഗതം താറുമാറായി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.15ഓടെയാണ് പാളത്തിനുമുകളിലൂടെ വൈദ്യുതി കടന്നുപോകുന്ന കമ്പി പൊട്ടി തീവണ്ടി എന്‍ജിനുമുകളിലേക്ക് വീണത്. സംഭവത്തെത്തുടര്‍ന്ന് കോയമ്പത്തൂര്‍ വഴിപോകുന്ന എല്ലാതീവണ്ടികളും നിര്‍ത്തിയിട്ടു.

 
വൈകീട്ട് 4.30ഓടെ വൈദ്യുതലൈന്‍ പുനഃസ്ഥാപിച്ചാണ് ഗതാഗതം പുനരാരംഭിച്ചത്. കോയമ്പത്തൂരില്‍നിന്ന് പാലക്കാട്ടേക്കുള്ള തീവണ്ടികള്‍ രണ്ടുമണിക്കൂറിലധികം വൈകി. വൈകീട്ട് നാലിനുശേഷം കോയമ്പത്തൂരില്‍നിന്ന് പുറപ്പെടേണ്ടിയിരുന്ന തൃശ്ശൂര്‍ പാസഞ്ചര്‍ ആറരയ്ക്കുശേഷമാണ് പുറപ്പെട്ടത്.