മുന്‍ ജില്ലാ കളക്ടറും ഫേസ്ബുക്കിലെ സജീവ സാന്നിദ്ധ്യവുമായ പി.സി സനല്‍കുമാര്‍ ഐഎഎസ് അന്തരിച്ചു

single-img
8 November 2014

P.C.SANAL KUMAR IASമുന്‍ ജില്ലാ കളക്ടറും ഫേസ്ബുക്കിലെ സജീവ സാന്നിദ്ധ്യവുമായിരുന്ന പി.സി.സനല്‍കുമാര്‍ (65) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്. രാവിലെ വസതിയില്‍ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കാസര്‍ഗോഡ്, പത്തനംതിട്ട ജില്ലകളിലെ കളക്ടറായി പ്രവര്‍ത്തിച്ചിരുന്ന സനല്‍കുമാര്‍ ഹാസ്യ സാഹിത്യ രംഗത്തും നിരവധി സംഭാവനകള്‍ നല്കിയിട്ടുണ്ട്. നിരവധി പാരഡി ഗാനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. 1989-ല്‍ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും 2004-ല്‍ സാഹിത്യ അക്കാഡമിയുടെ അവാര്‍ഡും സനല്‍കുമാറിന് ലഭിച്ചിട്ടുണ്ട്.