മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു; ഗോവയില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി അടി

single-img
8 November 2014

06-manohar-parrikarഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ രാജിവച്ചു. കേന്ദ്രമന്ത്രിസഭയില്‍ അംഗമാകുന്നതിനുവേണ്ടിയാണ് രാജി. ക്യാബിനറ്റ് പദവിയോടെ പരീക്കര്‍ പ്രതിരോധ മന്ത്രിയായേക്കുമെന്നാണ് കരുതുന്നത്. നിലവില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്കാണു പ്രതിരോധ വകുപ്പിന്റെ അധികച്ചുമതല.

പരീക്കര്‍ ഒഴിയുന്നതോടെ ആരാകും അടുത്ത മുഖ്യമന്ത്രിയെന്നതിനെച്ചൊല്ലി ബിജെപിയില്‍ പോരു മുറുകിവരികയാണ്. ആരോഗ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സീകറാണു മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരില്‍ മുമ്പില്‍. എന്നാല്‍ ഡെപ്യൂട്ടി മുഖ്യമന്ത്രിയും ഗോവയിലെ ബിജെപിയുടെ ക്രിസ്ത്യന്‍ മുഖവുമായ ഫ്രാന്‍സിസ് ഡിസൂസ മുഖ്യമന്ത്രി സ്ഥാനം അവകാശപ്പെട്ട് രംഗത്തെത്തിയതോടെ ബിജെപി പ്രതിസന്ധിയിലായി.