പോത്തുകള്‍ പോലും വിമാനം പറത്തുന്ന ഗുജറാത്തിലെ എയര്‍പോര്‍ട്ട്; തെരഞ്ഞെടുപ്പ് കാലമായിരുന്നുവെങ്കില്‍ ഇതും മോദി പ്രചരണത്തിന് ഉപയോഗിച്ചേനെയെന്ന് നിതീഷ്‌കുമാര്‍

single-img
8 November 2014

Nitheesh Kumarഗുജറാത്തിലെ സൂറത്ത് വിമാനത്താവളത്തില്‍ പോത്തിനെ വിമാനം ഇടിച്ചതിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് ജനതാദള്‍ (യു) നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ രംഗത്തെത്തി. ഇതാണോ ഗുജറാത്ത് േമാഡല്‍ വികനം എന്നാണ് നരേന്ദ്രമോദി ചോദിച്ചിരിക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ഗുജറാത്ത് മോഡല്‍ എന്ന മുദ്രാവാകഇത്തോടെ നേരിട്ട മോദി അന്ന് അവകാശപ്പെട്ടത് ജപ്പാനെക്കാള്‍ മുന്‍പന്തിയിലാണ് ഗുജറാത്തിലെ പട്ടണങ്ങള്‍ എന്നായിരുന്നു. എന്നാല്‍ സംസ്ഥാനത്തിന്റെ യഥാര്‍ത്ഥ അവസ്ഥയെന്തെന്ന് ഇതോടെ എല്ലാവര്‍ക്കും ബോദ്ധ്യമായെന്ന് ഫെയിസ്ബുക്കിലിട്ട പോസ്റ്റില്‍ നിതീഷ് പറഞ്ു.

ഹൈടെക് സംസ്ഥാനമെന്ന് അവകാശപ്പെടുന്ന ഗുജറാത്തിലെ വിമാനത്താവളത്തില്‍ പോത്ത് എന്തുചെയ്യുകയായിരുന്നുവെന്നും തെരഞ്ഞെടുപ്പ് കാലമായിരുന്നെങ്കില്‍ പോത്തുകള്‍ക്ക് പോലും വിമാനം പറത്താനാകുന്ന അത്യാധുനിക എയര്‍പോര്‍ട്ടുകള്‍ ഗുജറാത്തിലുണ്ടെന്നപേരില്‍ ഇതും മോദി പ്രചാരണത്തിന് ഉപയോഗിക്കുമായിരുന്നുവെന്നും നിതീഷ് പറയുന്നുണ്ട്. മോദി ജനിതക സാങ്കേതിക വിദ്യയിലൂടെ ഓടുന്ന വിമാനത്തില്‍ കയറാന്‍ കഴിയുന്ന പോത്തുകളെ സൃഷ്ടിച്ചുവെന്ന് പ്രചരിപ്പിക്കുമായിരുന്നുവെന്നും നിതീഷ് പറഞ്ഞു.

പോത്തിനൊപ്പം യാത്ര ആസ്വദിക്കൂ, ഗുജറാത്തില്‍ കുറച്ചു ദിവസം ചെലവഴിക്കൂ എന്നായിരിക്കും ഗുജറാത്തിന്റെ ടൂറിസം അംബാസഡറായ നടന്‍ അമിതാഭ് ബച്ചന്റെ പരസ്യ വാചകം എന്നും നിതീഷ് പരിഹസിച്ചു.