സദാചാര ഗുണ്ടകള്‍ക്ക് മറുപടിയുമായി ലക്ഷ്മി മേനോന്റെ വീഡിയോ

single-img
8 November 2014

lakshmi-menon

സദാചാര ഗുണ്ടകള്‍ക്ക് മറുപടിയുമായി പുറത്തിറങ്ങിയ വീഡിയോ ബ്ലോഗുകളിലൂടെ പ്രശസ്തയായ ലക്ഷ്മി മേനോന്റെ ഏറ്റവും പുതിയ വീഡിയോയും ഹിറ്റാകുന്നു. കേരളത്തിനകത്തും പുറത്തും ശ്രദ്ധയാകര്‍ഷിച്ച ചുംബനസമരവും വീഡിയോയില്‍ വിഷയമാകുന്നുണ്ട്.

സ്വന്തം കാര്യം വരുമമ്പാള്‍ അതില്‍ എന്തുമാവാം എന്നു വിചാരിക്കുകയും അതേസമയം തന്നെ മറ്റുള്ളവരുടെ ജീവിതങ്ങളിലേക്ക് ഒളിഞ്ഞു നോക്കുകയും അനാവശ്യമായി ഇടപെടുകയും ചെയ്യുന്ന സദാചാര പോലീസുകാരെ കണക്കിന് കളിയാക്കിക്കൊണ്ടാണ് ലക്ഷ്മി വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.