യിലെ ശിശുമരണം: എം.ബി. രാജേഷ് എംപി നിരാഹാര സമരത്തിലേക്ക്

single-img
8 November 2014

15-mb-rajeshഅട്ടപ്പാടിയില്‍ ശിശു മരണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് എം.ബി. രാജേഷ് എംപിയുടെ നേതൃത്വത്തില്‍ അഗളിയില്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കുന്നു. തിങ്കളാഴ്ച മുതലാണ് നിരഹാരസമരം.

മാതൃ സംരക്ഷണത്തിനുള്ള ജനനി സുരക്ഷ യോജന പദ്ധതിയുടെയും ഗര്‍ഭിണികള്‍ക്കു ധനസഹായം കൊടുക്കുന്ന ഐജിഎംഎസിന്റെയും പ്രവര്‍ത്തനം കുറ്റമറ്റതാക്കുക, അട്ടപ്പാടിയിലെ ആശുപത്രികളിലെ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും ഒഴിവുകള്‍ നികത്തുക, സമൂഹ അടുക്കള പദ്ധതിയും അങ്കണവാടികളും വഴി പോഷകാഹാര വിതരണം കാര്യക്ഷമമായി നടത്തുക മുതലായ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് സമരം.