കേന്ദ്രമന്ത്രിസഭ പുനഃസംഘടന:മുഖ്യ കേന്ദ്രമന്ത്രി പദങ്ങളില്‍ വന്‍ അ‍ഴിച്ചുപണിക്ക്‌ സാധ്യത

single-img
8 November 2014

saകേന്ദ്രമന്ത്രിസഭ പുനഃസംഘടന ചര്‍ച്ചകള്‍ നടക്കവേ മുഖ്യ കേന്ദ്രമന്ത്രി പദങ്ങളില്‍ വന്‍ അ‍ഴിച്ചുപണിക്ക്‌ സാധ്യത ഉണ്ടാകും എന്ന് സൂചന . റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡക്ക്‌ മന്ത്രി സ്ഥാനം നഷ്ടമായേക്കുമെന്നാണ്​ വിവരം . പകരം ഏത്​ വകുപ്പായിരിക്കും ഗൗഡക്ക്‌ എന്നും തീരുമാനമായിട്ടില്ല. മുന്‍ കേന്ദ്ര മന്ത്രി സുരേഷ്​ പ്രഭു റെയില്‍വെ മന്ത്രിയാകാനാണ്​ സാധ്യത.

 
തെരഞ്ഞെടുപ്പിനും മുമ്പും ശേഷവും റെയില്‍വേയുടെ വികസനം മോദിയുടെ പ്രധാന അജണ്ടയയായിരുന്നു. റെയില്‍വേയുടെ വികസനത്തിന്‍റെ ഭാഗമായി അതിവേഗ ബുള്ള്റ്റ്​ ട്രെയിനുകളും അത്യാധുനിക സൗകര്യങ്ങളും നടപ്പിലാക്കാനുള്ള പദ്ധതി കേന്ദ്ര സര്‍ക്കാരിന്‍റെ പരിഗണനയിലാണ്​.

 

ഇതിനിടെയാണ്​ സദാനന്ദ ഗൗയയെ ഒ‍ഴിവാക്കി കേന്ദ്ര റെയില്‍വേ മന്ത്രിസ്ഥാനം മുന്‍ കേന്ദ്ര മന്ത്രിയും ശിവസേന നേതാവുമായ സുരേഷ്​ പ്രഭുവിന്​ നല്‍കാന്‍ ബിജെപി നേതൃത്വവും ആലോചിക്കുന്നത്​. എന്നാല്‍ മോദിയുടെ നീക്കത്തിന്​ ശിവസേന പിന്തുണച്ചേക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

 
നിലവില്‍ ജി 20 രാഷ്ട്രങ്ങളുടെ ചര്‍ച്ചകളിലും ആസൂത്രണ കമ്മീഷന്​ പുതിയ രൂപം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളിലും സജീവ പങ്കാളിയാണ്​ സുരേഷ്​ പ്രഭു. ശിവസേനയുടെ എതിര്‍പ്പിനെ അവഗണിച്ചും പ്രഭുവിനെ മന്ത്രി സ്ഥാനത്തേക്ക്‌ കൊണ്ടുവരാന്‍ ബിജെപി ശ്രമം തുടരുകയാണ്​.