കാശ്മീരിൽ രണ്ട് യുവാക്കൾ വെടിയേറ്റ് മരിക്കാനിടയായ സംഭവത്തിൽ സൈന്യം ഖേദം പ്രകടിപ്പിച്ചു

single-img
8 November 2014

jകാശ്മീരിൽ രണ്ട് യുവാക്കൾ വെടിയേറ്റ് മരിക്കാനിടയായ സംഭവത്തിൽ സൈന്യം ഖേദം പ്രകടിപ്പിച്ചു. സംഭവത്തിന്റെ ഉത്തരവാദിത്വം പൂർണമായും സൈന്യം ഏറ്റെടുക്കുകയാണണ് കമാൻഡിങ് ചീഫ് ജനറൽ ഹൂഡ മാദ്ധ്യമങ്ങളോട് പറഞ്ഞു. വെളുത്ത കാറിൽ തീവ്രവാദികൾ കടന്നുപോകുമെന്ന് വിവരം ലഭിച്ചിരുന്നു. വാഹന പരിശോധന നടത്തിയ സൈനികർക്ക് ആളുമാറിപ്പോയതാണെന്നും ഹൂഡ പറഞ്ഞു.

 

ഇക്കാര്യത്തിൽ സൈന്യത്തിനു തെറ്റുപറ്റി. സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്- ഹൂഡ ഖേദം പ്രകടിപ്പിച്ചു. സംഭവത്തെ കുറിച്ച് സൈന്യം അന്വേഷണം നടത്തിവരികയാണെന്നും വീഴ്ച വരുത്തിയവർക്കെതിരെ ശക്തമായ നടപടി ഉണ്ടാവുമെന്നും ഹൂഡ സൂചിപ്പിച്ചു. പുറമേ നിന്നുള്ള ഏത് അന്വേഷണത്തോടും സൈന്യം സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 
മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് അഞ്ച് ലക്ഷം വീതവും സൈന്യം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.