പ്രശസ്ത എഴുത്തുകാരിയും കവയത്രിസുഗതകുമാരിയുടെ സഹോദരിയുമായ ബി.ഹൃദയകുമാരി അന്തരിച്ചു

single-img
8 November 2014

hridayaമലയാളത്തിലെ പ്രമുഖ എഴുത്തുകാരിയും കവി ബോധേശ്വരന്റെ മകളും കവയത്രി സുഗതകുമാരിയുടെ സഹോദരിയുമായ ബി.ഹൃദയകുമാരി (84) അന്തരിച്ചു. രാവിലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ രണ്ടാഴ്ചയായി വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് രണ്ടു ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

അധ്യാപിക, എഴുത്തുകാരി, വിദ്യാഭ്യാസ വിചക്ഷണ, സാംസ്‌കാരിക പ്രവര്‍ത്തക എന്നീ നിലകളില്‍ പ്രശസ്തയായിരുന്നു ഹൃദയകുമാരി ടീച്ചര്‍. 38 വര്‍ഷം കേരളത്തിന്റെ വിവിധ കോളജുകളില്‍ ഇംഗ്ലീഷ് അധ്യാപികയായി പ്രവര്‍ത്തിച്ചു. ഉന്നതവിദ്യാഭ്യാസപരിഷ്‌കരണ സമിതി അധ്യക്ഷയായിരുന്നു. സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിനുള്ള കരിക്കുലം കമ്മിറ്റി അംഗമായിരുന്നു. തിരുവനന്തപുരം വിമന്‍സ് കോളജ് പ്രിന്‍സിപ്പല്‍ എന്ന നിലയിലും പ്രവര്‍ത്തിച്ചു.