ബാര്‍ കോഴ ആരോപണം :അന്വേഷണം അട്ടിമറിക്കന്‍ ശ്രമമെന്ന്‌ ബിജു രമേശ്‌

single-img
8 November 2014

biബാര്‍ കോഴ ആരോപണം അന്വേഷണം അട്ടിമറിക്കന്‍ ശ്രമമെന്ന്‌ ബിജു രമേശ്‌. താന്‍ പറഞ്ഞ കാര്യങ്ങളെല്ലാം വിജിലന്‍സ്‌ രേഖപ്പെടുത്തിയില്ലെന്ന്‌ ബിജു രമേശ്‌ ആരോപിച്ചു. 12 പേജുള്ള മൊഴിയാണ്‌ വിജിലന്‍സിന്‌ നല്‍കിയത്‌. ആരോപണത്തില്‍ നിന്ന്‌ പിന്നോട്ട്‌ പോയെന്ന്‌ പ്രചരിപ്പിക്കുന്നത്‌ വിജിലന്‍സാണെന്നും ബിജു രമേശ്‌ പറഞ്ഞു. മൊഴിപ്പകര്‍പ്പ്‌ മാധ്യമങ്ങള്‍ക്ക്‌ നല്‍കുമെന്നും ബിജു രമേശ്‌ അറിയിച്ചു. തന്നെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നു. തന്നെ തകര്‍ത്താല്‍ മാണിയെയും തകര്‍ക്കും എന്നും  ബിജു രമേശ്‌ പറഞ്ഞു.