ബാർ കോഴ :ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കാൻ കേരളാ കോൺഗ്രസ് സമിതിയെ നിയോഗിച്ചു

single-img
8 November 2014

anബാറുകൾ തുറക്കാൻ ധനമന്ത്രി കെ.എം.മാണിക്ക് ഒരു കോടി രൂപ കൈക്കൂലി നൽകിയെന്ന ആരോപണത്തിന് പിന്നിലെ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കാൻ കേരളാ കോൺഗ്രസ് ഏഴംഗ സമിതിയെ നിയോഗിച്ചു. സി.എഫ്.തോമസ് എം.എൽ.എയാണ് സമിതി കൺവീനർ.ജോയ് എബ്രഹാം, ആന്റണി രാജു, ഫ്രാൻസിസ് ജോർജ്, ടി.എസ്.ജോൺ, പി.ടി.ജോസ്, അറയ്ക്കൽ ബാലകൃഷ്ണപിള്ള എന്നിവരാണ് സമിതി അംഗങ്ങൾ. അതേസമയം സമിതിയിൽ നിന്ന് ചീഫ് വിപ്പ് പി.സി.ജോർജിനെ ഒഴിവാക്കി.