കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ആവേശമൊക്കെ ആറിത്തണുത്തു; ഡല്‍ഹിയില്‍ ആം ആദ്മിക്ക് മത്സരിക്കാന്‍ ആളില്ല

single-img
8 November 2014

arvind-kejriwal--ആം ആദ്മി നേതാവ് കെജ്രിവാളിനേയും സംഘത്തേയും വെട്ടിലാക്കിക്കൊണ്ട് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് നിലവിലെ എം.എല്‍.എമാര്‍ പിന്‍വാങ്ങുന്നു. ഷാസിയ ഇല്‍മി അരവിന്ദ് കെജ്രിവാളിനോട് വിയോജിച്ച് നേരത്തേ തന്നെ പാര്‍ട്ടി വിട്ടിരുന്നു. ഇതിനു പിന്നാലെ രണ്ട് എം.എല്‍.എമാര്‍ മത്സരരംഗത്ത് നിന്നും പിന്മാറുന്നു എന്നാണ് പുതിയ വാര്‍ത്ത.

ഹരീഷ് ഖന്ന, രാജേഷ് ഗാര്‍ഗ് എന്നീ എം എല്‍ എമാര്‍ ഇനി മത്സരിക്കാനില്ല എന്ന് കാട്ടി പാര്‍ട്ടി നേതൃത്വത്തിന് കത്തയച്ചു. വരും ദിവസങ്ങളില്‍ ഹരീഷ് ഖന്നയ്ക്കും ഗാര്‍ഗിനും പിന്നാലെ കൂടുതല്‍ എം എല്‍ എമാര്‍ വരുംദിവസങ്ങളില്‍ തിരഞ്ഞെടുപ്പില്‍ നിന്നും പിന്മാറും എന്നും റിപ്പോര്‍ട്ടുകളുണ്ട്.

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല എന്നും പാര്‍ട്ടി തീരുമാനങ്ങള്‍ എടുക്കുന്നതില്‍ തനിക്ക് അതൃപ്തിയുണ്ട് എന്നും പാര്‍ട്ടി നേതൃത്വത്തെ എഴുതി അറിയിച്ചതായി ഹരീഷ് വെളിപ്പെടുത്തി.