വൻ സാമ്പത്തിക വാഗ്ദാനമുണ്ടായിട്ടും 1996 ലോകകപ്പ് കളിക്കാൻ ഉപയോഗിച്ച ബാറ്റിൽ സച്ചിന് സ്റ്റിക്കർ പതിച്ചില്ല;കാരണം ബാറ്റിൽ പതിക്കേണ്ടിയിരുന്നത് പുകയിലയുടെ പരസ്യമായിരുന്നു

single-img
8 November 2014

sachin1996 ലോകകപ്പിൽ ബാറ്റിൽ സ്റ്റിക്കറില്ലാത്ത ഒരേരൊ ബാറ്റ്സ്മാൻ താനായിരുന്നെന്ന് സച്ചിൻ തെൻഡുൽക്കർ. ഭൂരിഭാഗം കളിക്കാരുടെ ബാറ്റുകളിലും ‘ഫോർ സ്കൊയർ’ അല്ലെങ്കിൽ ‘വിൽസിന്റെ’ സ്റ്റിക്കർ ഉണ്ടായിരുന്നെന്നും തനിക്ക് പുകയില കമ്പനിയുടെ സ്റ്റിക്കർ ഒട്ടിക്കുന്നതിന് താല്പര്യം ഇല്ലായിരുന്നെന്നും സച്ചിൻ വെളിപ്പെടുത്തി.

എന്നാൽ ലോകകപ്പിന്റെ പകുതിയിൽ വെച്ച് ഒരു പ്രമുഖ കമ്പനിയുടെ മാനേജർ തന്നോട് ആവശ്യപ്പെട്ടത് അവരുടെ സ്റ്റിക്കർ ബാറ്റിൽ ഒട്ടിക്കുകയാണെങ്കിൽ സച്ചിൻ ചോദിക്കുന്ന പണം നൽകാമെന്ന് ആണ്. ആ ആവശ്യത്തെ സച്ചിൻ ലോകകപ്പിന് ശേഷം പരിഗണിക്കാമെന്ന് പറയുകയും ചെയ്തു.