ഇന്ത്യയുടെ പരാജയത്തിന് അച്ഛനെ പഴിച്ച സുഹൃത്തുമായി അർജ്ജുൻ തല്ലുണ്ടാക്കിയെന്ന് സച്ചിൻ

single-img
8 November 2014

arjun-tendulkar-afp-630തോൽവിയുടെ കാരണത്തിന് അച്ഛനെ കുറ്റപ്പെടുത്തിയ സഹപാഠിയെ അർജ്ജുൻ ടെണ്ടുക്കർ തല്ലിയെന്ന് സച്ചിന്റെ വെളിപ്പെടുത്തൽ. 2007ലെ ലോകകപ്പിൽ ഇന്ത്യൻ ടീം ആദ്യ റൗണ്ടിൽ തന്നെ തോറ്റുപുറത്തായിരുന്നു. അന്ന് ഏഴു വയസ്സുകാരനായ അർജ്ജുനോട് സച്ചിൻ ഉപദേശിച്ചത് ടീമിന്റെ പരാജയത്തെ കുറിച്ച് സ്കൂളിൽ ആര് എന്തു സംസാരിച്ചാലും ഒന്നും പ്രതികരിക്കരുതെന്ന്.

എന്നാൽ ക്ലാസിൽ വെച്ച് സഹപാഠി ഇന്ത്യയുടെ പരാജയത്തിന് കാരണമായി തന്റെ അച്ഛനെ പഴിച്ചതിന് നിയന്ത്രണം നഷ്ടപ്പെട്ട അർജ്ജുൻ സുഹൃത്തുമായി തല്ലുണ്ടാക്കിയെന്ന് സച്ചിൻ പറഞ്ഞു. ക്രിക്കറ്റിന്റെ കാര്യത്തിൽ തന്റെ മകനെ താനുമായി ഒരിക്കലും തരതമ്യം ചെയ്യരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.