വാരണാസിയിൽ പ്രധാനമന്ത്രി മോദി ദത്തെടുത്തത് മുസ്ലീങ്ങളില്ലാത്ത ഗ്രാമത്തെ

single-img
8 November 2014

Modi-in-jayapuraപ്രധാനമന്ത്രി മോദി ദത്തെടുത്തത് മുസ്ലീങ്ങളില്ലാത്ത ഗ്രാമത്തെ. കഴിഞ്ഞ ദിവസം വാരണാസിയിലെ ഗ്രാമമായ ജയപൂരിനെ മോഡി ദത്തെടുത്തത് വലിയ വാർത്തയായിരുന്നു. 4000ത്തോളം വരുന്ന ജനസംഖ്യയിൽ മൊത്തത്തിൽ ഭൂമിഹാറുകളും പട്ടേലുമാരുമാണ് ഉള്ളത് ഒരൊറ്റ മുസ്ലീം പോലും ഈ ഗ്രാമത്തിലില്ലന്നത് ശ്രദ്ധേയമാണ്. നേരത്തെ 2002ൽ ഈ ഗ്രാമത്തെ ആർ.എസ്.എസ് ദത്തെടുത്തിരുന്നു.

ജയപൂരിനെ ദത്തെടുക്കാൻ കാരണമായി മോദി പറഞ്ഞത് ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് താൻ ഈ ഗ്രാമത്തെ പറ്റി കേട്ടിട്ടുണ്ടെന്നും. ഗ്രാമവാസികളായ അഞ്ചു പേർ അഗ്നിബാധയിൽ മരണപ്പെട്ടിരുന്നെന്നും അതിനാൽ വിഷമഘട്ടത്തിൽ അവരുമായിട്ട് സ്ഥപിക്കുന്ന ബന്ധം ചിരകാലം നിലനിൽക്കുമെന്നുമാണ്.

എന്നാൽ പ്രമുഖ ബിജെപി നേതാവ് മോദി ജയപൂരിനെ ദത്തെടുത്തതിന് കാരണമായി പറഞ്ഞത് അവിടെ മുസ്ലീങ്ങൾ ഇല്ലാത്തത് കൊണ്ടാണെന്ന്. ഇതിനോടകം തന്നെ സംഭവം ചർച്ചയായിട്ടുണ്ട്.