പെൺവാണിഭ സംഘത്തിന്റെ കൈയ്യിൽ നിന്നും ബംഗ്ലാദേശി യുവതിയെ രക്ഷപ്പെടുത്തി

single-img
8 November 2014

rapeപെൺവാണിഭ സംഘത്തിന്റെ കൈയ്യിൽ നിന്നും ബംഗ്ലാദേശി യുവതിയെ രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം ഗോവിന്ദപൂരിയിൽ നിന്നുമാണ് യുവതിയെ പോലീസ് ഇടപെട്ട് രക്ഷിച്ചത്. രണ്ട് യുവാക്കൾ  ചേർന്ന് ബംഗ്ലാദേശി സ്വദേശിനിയെ ജോലിവാഗ്ദാനം ചെയ്ത് ഗോവിന്ദപൂരിയിൽ എത്തിച്ച് പെൺവാണിഭ സംഘത്തിലെ കണ്ണിയായ സ്ത്രീക്ക് വിൽക്കുകയായിരുന്നു. മൂവരേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഫ്ലാറ്റിൽ യുവതിയെ പൂട്ടിയിട്ടിരുക്കുകയാണെന്ന് പരിസരവാസികളാണ് പോലീസിൽ അറിയിച്ചത്. തുടർന്ന് നടന്ന പരിശോധനയിലാണ് മുറിയിൽ പൂട്ടിയിട്ടിരുന്ന യുവതിയെ പോലീസ് കണ്ടെത്തിയത്. യുവതി നൽകിയ മൊഴിയുടെ അടിസ്ഥനത്തിൽ ഭോല, മിൻടു, ദീപ്തി എന്നിവരെ അറസ്റ്റ് ചെയ്തതു.