മഹാരാജാസ് കോളേജിൽ ആലിംഗന സമരം സംഘടിപ്പിച്ച വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

single-img
7 November 2014

kiമഹാരാജാസ് കോളേജിൽ ആലിംഗന സമരം സംഘടിപ്പിച്ച  വിദ്യാർത്ഥികൾക്ക്  പത്ത് ദിവസത്തേക്ക്  സസ്പെൻഷൻ. പത്ത് വിദ്യാർത്ഥികൾക്ക്  ആണ് സസ്പെൻഷൻ.    ചുംബന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് വെള്ളിയാഴ്ച പത്ത് വിദ്യാർത്ഥികൾ കോളേജിന്റെ  നടുമുറ്റത്ത് പരസ്പരം ആലിംഗനം ചെയ്തത്.

 

 

കോളേജ് അധികൃതരുടെ എതിർപ്പ് ലംഘിച്ചായിരുന്നു വിദ്യാർത്ഥികളുടെ ആലിംഗന സമരം.  പ്രിൻസിപ്പലിന്റെ ഓഫീസിന് സമീപം സദാചാര പൊലീസിനെതിരെ മുദ്രാവാക്യം വിളികളുമായി എത്തിയ സംഘം കോളേജിന് വലം വച്ചിട്ട് നടുമുറ്റത്തെത്തി ആലിംഗനം ചെയ്യുകയായിരുന്നു.