കൊല്ലത്തുനിന്നും ഹൈദരാബാദിലേക്ക് പ്രത്യേക തീവണ്ടി ഏര്‍പ്പെടുത്തി

single-img
7 November 2014

kയാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കൊല്ലത്തുനിന്നും ഹൈദരാബാദിലേക്ക് റെയില്‍വേ പ്രത്യേക തീവണ്ടി ഏര്‍പ്പെടുത്തി. കൊല്ലം- കാഞ്ചെന്‍ഗുഡ (ഹൈദരാബാദ് -07116) എക്‌സ്പ്രസ് 17 ന് രാത്രി 9 ന് കൊല്ലത്തുനിന്നും പുറപ്പെടും .19 ന് കാഞ്ചെന്‍ഗുഡയില്‍ എത്തിച്ചേരും.

കൊല്ലം-മച്ചിലിപ്പട്ടണം സ്‌പെഷ്യല്‍ തീവണ്ടി (07222) 25 ന് വൈകിട്ട് അഞ്ചിന് കൊല്ലത്തുനിന്നും പുറപ്പെട്ട് 26 ന് വൈകിട്ട് ആറിന് മച്ചിലിപ്പട്ടണത്തില്‍ എത്തും. ടിക്കറ്റ് ബുക്കിങ് ഏഴു മുതല്‍ ആരംഭിക്കും.