ചെക്കുകള്‍ മാറുമ്പോള്‍ ഇനി എസ്എംഎസിലൂടെ വിവരം അറിയാം

single-img
7 November 2014

rചെക്കുകള്‍ മാറുമ്പോള്‍ അക്കൗണ്ട് ഉടമയെയും പണം സ്വീകരിക്കുന്ന ആളെയും എസ്എംഎസിലൂടെ വിവരം അറിയിക്കണമെന്ന് ആര്‍ബിഐ നിര്‍ദേശം. ഉയര്‍ന്ന തുകയ്ക്കുള്ള ചെക്കുകള്‍ കൈമാറ്റം ചെയ്യുമ്പോള്‍ അക്കൗണ്ട് ഉടമയെ ഫോണ്‍ വിളിച്ച് സ്ഥിരീകരിക്കണമെന്നും നിര്‍ദേശമുണ്ട്. വ്യാജ ചെക്കുകളുപയോഗിച്ച് പണം തട്ടുന്നത് തടയുകയാണ് ഇതുവഴി ലക്ഷ്യമാകുന്നത് .

 

രണ്ട് ലക്ഷത്തിന് മുകളില്‍ തുകയ്ക്കുള്ള എല്ലാ ചെക്കുകളും അള്‍ട്രാ വൈലറ്റ് ലൈറ്റില്‍ പരിശോധിക്കണം. അഞ്ച് ലക്ഷത്തിന് മുകളിലുള്ളതാണ് ചെക്ക് എങ്കില്‍ വ്യത്യസ്ത രീതികളില്‍ സ്ഥിരീകണം നടത്തണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എസ്എംഎസ്, നേരിട്ടുള്ള ഫോണ്‍ വിളി എന്നിവയിലൂടെയഥാര്‍ത്ഥ ഇടപാടാണൊയെന്ന് ഉറപ്പുവരുത്തണമെന്നാണ് നിര്‍ദേശം.

 
നിലവില്‍ എടിഎം വഴി പണം പിന്‍വലിക്കുമ്പോള്‍ മാത്രമാണ് ബാങ്കുകള്‍ എസ്എംഎസ് അയയ്ക്കുന്നത്. ചെക്കുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ വര്‍ധിക്കുന്നതിനാലാണ് ഇത്തരത്തില്‍ സ്ഥിരീകണം നിര്‍ബന്ധമാക്കുന്നതെന്ന് ആര്‍ബിഐയുടെ വിജ്ഞാപനത്തില്‍ പറയുന്നു.