മാര്‍ക്കറ്റ്‌ ഫെഡ്‌ ആര്‍.എസ്‌.എസ്‌.-4,5 ഗ്രേഡുകളിലുള്ള റബര്‍ സംഭരിക്കും

single-img
7 November 2014

ruസംസ്‌ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രകാരം കോട്ടയത്തെ റബര്‍ ബോര്‍ഡ്‌ വിലയേക്കാള്‍ കിലോയ്‌ക്ക്‌ അഞ്ചു രൂപ കൂട്ടി ആര്‍.എസ്‌.എസ്‌.-4, ആര്‍.എസ്‌.എസ്‌.- 5 എന്നീ ഗ്രേഡുകളിലുള്ള റബര്‍ ഇന്നുമുതല്‍ സംഭരിക്കുമെന്നു മാര്‍ക്കറ്റ്‌ ഫെഡ്‌ അറിയിച്ചു.

ഇതുസംബന്ധിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ്‌ ഇന്നലെ പുറത്തിറങ്ങി. സര്‍ക്കാര്‍ നിര്‍ദേശിച്ച പ്രകാരം എല്ലാ സംഘങ്ങള്‍ക്കും കര്‍ഷകരില്‍ നിന്നു കൂടിയ നിരക്കില്‍ റബര്‍ സംഭരിക്കാന്‍ നിര്‍ദേശം കൊടുത്തുകഴിഞ്ഞു. മാര്‍ക്കറ്റ്‌ ഫെഡ്‌ ഇതിനകം 300 ടണ്ണിലധികം റബര്‍ സംഭരിച്ചിട്ടുണ്ട്‌.

വില താഴേയ്‌ക്കു പോകുന്ന സാഹചര്യത്തില്‍ റബര്‍ വിറ്റഴിച്ചാല്‍ വില ഇനിയും താഴെപ്പോകുമെന്ന കാരണത്താല്‍ കര്‍ഷകരുടെ താല്‍പര്യം മുന്‍നിര്‍ത്തി സംഭരിച്ച റബര്‍ സൂക്ഷിച്ചുവച്ചിരിക്കുകയാണ്‌.അതിനാല്‍ കര്‍ഷകര്‍ അവരുടെ പക്കലുള്ള റബര്‍ ഏറ്റവും അടുത്ത മാര്‍ക്കറ്റ്‌ ഫെഡിന്റെ അംഗീകൃത സംഭരണ ഏജന്‍സിയില്‍ കൊടുത്ത്‌ അപ്പോള്‍ തന്നെ പണം വാങ്ങണമെന്നും അധികൃതര്‍ അറിയിച്ചു.