നടി രചനാ നാരായണൻകുട്ടി ക്ലബ്ബ് ഡാൻസറാകുന്നു

single-img
7 November 2014

raനടി രചനാ നാരായണൻകുട്ടി അടുത്ത സിനിമയിൽ ക്ലബ്ബ് ഡാൻസറാകുന്നു. നവാഗതയായ പ്രീതി പണിക്കർ സംവിധാനം ചെയ്യുന്ന തിലോത്തമ എന്ന സ്ത്രീപക്ഷ ചിത്രത്തിലാണ് താരം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രീതി പണിക്കർ ഇതിനു മുൻപ് മൂന്ന് ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്തിട്ടുണ്ട്. ഈ ചിത്രത്തിന്റെ കഥ,തിരക്കഥ, സംഭാഷണം എന്നിവ ചെയ്തിരിക്കുന്നതും പ്രീതി തന്നെയാണ്.

 

ഒരു ക്ലബ്ബ് ഡാൻസറിന്റെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. ആകസ്മികമായി ഒരു കൊലപാതകം നേരിട്ടുകാണാനിടവരുന്ന ഇവർ സംഭവസ്ഥലത്ത് നിന്നും ഓടിയെത്തുന്നത് ഒരു കന്യാസ്ത്രീ മഠത്തിലാണ്. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. അതേസമയം ഇതൊരു കോമഡി സസ്പൻസ് ത്രില്ലറായിരിക്കും. നിരവധി രസകരമായ മുഹൂർത്തങ്ങൾ ഈ സിനിമയിൽ ഉണ്ടാകുമെന്ന് സംവിധായിക പറയുന്നു.