സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കും അന്വേഷിക്കുമെന്ന് കമ്മീഷന്‍

single-img
7 November 2014

oommen chandyസോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിന്റെ പങ്കും റിട്ട.ജസ്റ്റീസ് ശിവരാജന്‍ കമ്മീഷന്‍ അന്വേഷിക്കും. ഇതോടൊപ്പം അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന ഇപ്പോഴത്തെ ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഫോണ്‍കോള്‍ വിവരങ്ങളും കമ്മീഷന്‍ പരിശോധിക്കും.

തട്ടിപ്പ് നടത്തുന്നതിന് ടീം സോളാര്‍ ഉടമകളായ സരിതയ്ക്കും ബിജു രാധാകൃഷ്ണനും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സഹായം ലഭിച്ചോയെന്നാണ് കമ്മീഷന്‍ പരിശോധിക്കുന്നത്. മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ അംഗങ്ങളുടെയോ മുന്‍ ഗണ്‍മാന്‍ സലിം രാജിന്റെയോ സഹായം ലഭിച്ചിട്ടുണ്‌ടോയെന്നും കമ്മീഷന്‍ പരിശോധന നടത്തും.