ബാർ വിഷയത്തിൽ സർക്കാർ എടുത്ത തീരുമാനങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി

single-img
7 November 2014

oബാർ വിഷയത്തിൽ സർക്കാർ എടുത്ത തീരുമാനങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി.
ബിജു രമേശ് പറയാനുള്ളത് പറയട്ടെ. ബാർ പ്രശ്നം പെട്ടെന്ന് ഉണ്ടായതല്ല. അതിനാൽ തന്നെ ബിജു ഇപ്പോൾ ആരോപണം ഉന്നയിക്കുന്നതിൽ അസ്വാഭാവികതയുണ്ട് എന്ന് അദ്ദേഹം പറഞ്ഞു .

 

 

ഒരു അന്വേഷണത്തെയും സർക്കാർ ഭയപ്പെടുന്നില്ല, സത്യം പൂർണമായി പുറത്തു വരണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്തുവന്നാലും സർക്കാർ പിന്നോട്ടില്ല. എന്തെങ്കിലും പറഞ്ഞ് സർക്കാരിനെ അപകീർത്തിപ്പെടുത്താമെന്ന് ആരും കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.