തമിഴ്‌നാട് ക്ഷമയെ പരീക്ഷിക്കുന്നു; തമിഴ്‌നാട് വെള്ളം ശകാണ്ടു പോകാത്തതു മൂലം മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഇന്ന് 138.2 അടിയായി ഉയര്‍ന്നു

single-img
7 November 2014

mullaതമിഴ്‌നാട് വെള്ളം കൊണ്ടുപോകുന്നത് നിര്‍ത്തിയതു മൂലം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വ്യാഴാഴ്ച 138.1 അടിയായിരുന്നത് ഇന്ന് 138.2 അടിയായി ഉയര്‍ന്നു. അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നയത്രയും വെള്ളം ഇപ്പോള്‍ തമിഴ്‌നാട് കൊണ്ടുപോകുന്നില്ല.

മഴ ശക്തമായിരുന്ന ദിവസങ്ങളില്‍ തമിഴ്‌നാട്ടിലേക്ക് വെള്ളമൊഴുക്ക് 456 ഘനയടിയായി കുറച്ചിരുന്നു. വ്യാഴാഴ്ച 1823 ഘനയടി വെള്ളം ഡാമിലേക്ക് ഒഴുകിയെത്തിയപ്പോള്‍ 1816 ഘനയടി വെള്ളം തമിഴ്‌നാട് കൊണ്ടുപോയി. എന്നാല്‍ ഇന്ന് തമിഴ്‌നാട് വെള്ളം കൊണ്ടുപോകുന്നത് നിര്‍ത്തിയിരിക്കുകയാണ്.