സൗദി അറേബ്യയില്‍ ആകര്‍ഷകമായ കണ്ണുകളുള്ള സ്ത്രീകള്‍ അത് പരസ്യമായി പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്ന് പുതിയ നിയമം

single-img
7 November 2014

muslim-womens-image-12ആകര്‍ഷകമായ കണ്ണുകള്‍ ഉള്ള സ്ത്രീകള്‍ അതു പരസ്യമായി പ്രദര്‍ശിപ്പിക്കാന്‍ പാടില്ല എന്നപുതിയ നിയമം സൗദി അറേബ്യയില്‍ പുറത്തിറങ്ങി. സൗദി സ്ത്രീകള്‍ക്ക് പുറത്തിറങ്ങുമ്പോള്‍ മറയ്ക്കാതെ നടക്കാവുന്ന ഏക അവയവമായിരുന്ന കണ്ണുകള്‍ മൂടി മറച്ചുകൊണ്ടാണ് ഇനി സ്ത്രീകള്‍ പുറത്തിറങ്ങേണ്ടതെന്ന നിയമമാണ് പ്രഖ്യാപനത്തിലായിരിക്കുന്നത്.

എന്നാല്‍ പുതിയ നിയമത്തിനെതിരെ സൗദി സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധം കത്തിപ്പടരുകയാണ്. ഭരണകൂടത്തിന് ഇതിനുള്ള അവകാശമുണ്ടെന്നും കമ്മിറ്റിയിലെ ആണുങ്ങള്‍ ഇതു പരിശോധിക്കുകയും ‘ആകര്‍ഷകമായ കണ്ണുകള്‍’ മൂടാന്‍ നിര്‍ദേശിക്കുകയും ചെയ്യുമെന്ന് ‘സൗദി അറേബ്യന്‍ കമ്മിറ്റി ഓഫ് വിര്‍ച്യു ആന്‍ഡ് പ്രിവന്‍ഷന്‍ ഓഫ് വൈസ്’ വക്താവ് ഷേക് മോത്‌ലാബ് അല്‍ നബെത് അറിയിച്ചു.

പുതിയ നിയമം നടപ്പിലാക്കാന്‍ എല്ലാ മുസ്‌ലീങ്ങളും സഹകരിക്കണമെന്ന് സൗദിയിലെ അബ്ദുള്ള രാജാവിന്റെ മകനായ നൈഫ് രാജകുമാരന്‍ പരസ്യപ്രഖ്യാപനവും നടത്തി. ഇസ്‌ലാം മതവിശ്വാസത്തിലെ ഒരു തൂണാണ് ഇതെന്നും അതുകൊണ്ടു തന്നെ കമ്മിറ്റിയെ അനുസരിക്കേണ്ട ചുമതല നമുക്കുണ്ട് എന്നുമാണ് രാജകുമാരന്‍ പറയുന്നത്.