ഉത്തർപ്രദേശിൽ കടത്ത് ബോട്ട് മുങ്ങി 14 കുട്ടികളെ കാണാതായി

single-img
7 November 2014

uഉത്തർപ്രദേശിലെ റായ്ബറേലിയിൽ ഗംഗാ നദിയിൽ കടത്ത് ബോട്ട് മുങ്ങി 14 കുട്ടികളെ കാണാതായി. കൻജാസ് ഗ്രാമത്തിൽ നിന്നുള്ള 18 പേരുമായി പോയ ബോട്ടാണ് മുങ്ങിയത്. ബോട്ട് ജീവനക്കാർ അടക്കം ആറ് പേർ നീന്തി രക്ഷപ്പെട്ടുവെന്ന് പൊലീസ്  അറിയിച്ചു. അതേസമയം രണ്ട് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി റിപ്പോർട്ടുണ്ട്. മറ്റുള്ളവർക്ക് വേണ്ടി  തിരച്ചിൽ തുടരുകയാണ്.