ഇന്ത്യ ഇസ്ലാമിക്ക് കള്‍ച്ചറല്‍ സെന്ററിന് മുന്നിലെ വൃത്തിയായികിടന്ന തെരുവ് മാലന്യം കൊണ്ടുവന്ന് തള്ളിയശേഷം ബി.ജെ.പിയുടെ നേതൃത്വത്തില്‍ വൃത്തിയാക്കി

single-img
7 November 2014

Malinyamപ്രധാനമന്ത്രി നരേന്ദ്ര മോഡി ശുചിത്വ ഭാരതം ലക്ഷ്യമിട്ട് തുടക്കം കുറിച്ച സ്വഛ്ച ഭാരത് പദ്ധതി ഒടുവില്‍ ബി.ജെ.പിയെ തന്നെ വെട്ടിലാക്കിയിരിക്കുകയാണ്. സ്വച്ഛ് ഭാരത് നടപ്പിലാക്കാന്‍ മാലിന്യം പുറത്ത് നിന്ന് കൊണ്ടുവന്ന് വിതറിയെന്ന ആരോപണമാണ് ബി.ജെ.പിയ്ക്ക് എതിരെ ഉയര്‍ന്നിരിക്കുന്നത്.

ന്യൂഡല്‍ഹിയിലെ ഇന്ത്യ ഇസ്ലാമിക്ക് കള്‍ച്ചറല്‍ സെന്ററിന് മുമ്പിലാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സതീഷ് ഉപാധ്യായ, ആം ആദ്മി പാര്‍ട്ടി മുന്‍ നേതാവ് ഷാസിയ ഇല്‍മി എന്നിവരുടെ നേതൃത്വത്തില്‍ മാലിന്യം പുറത്ത് നിന്ന് കൊണ്ടുവന്ന് വിതറിയ ശേഷം ശുചീകരിച്ചത്. വൃത്തിയായിക്കിടന്ന തെരുവാണ് ശുചീകരണ യജ്ഞത്തിന് വേണ്ടി വൃത്തികേടാക്കിയത്.

ശുചീകരണ യജ്ഞത്തിന് മുമ്പ് മാലിന്യം കൊണ്ടുവന്ന് തള്ളുന്നതിന്റെയും തുടര്‍ന്ന് നേതാക്കള്‍ എത്തി മാലിന്യം നീക്കം ചെയ്യുന്നതിന്റെയും ചിത്രങ്ങള്‍ സഹിതം ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെയാണ് ബി.ജെ.പി നേതാക്കള്‍ കുടുങ്ങിയത്.