ഒസാമ ബിൻലാദനെ കൊലപ്പെടുത്തിയ സംഘത്തിലൊരാളായ യു.എസ് ഭടന്റെ ചിത്രം ട്വിറ്ററിൽ

single-img
7 November 2014

laഅൽ ക്വ ഇദ ഭീകരൻ ഒസാമ ബിൻലാദനെ വസതിയിൽ ഇരച്ചു കയറി കൊലപ്പെടുത്തിയ സംഘത്തിലൊരാളായ യു.എസ് ഭടൻ റോബർട്ട് ഒനീലിന്റെ ചിത്രം ട്വിറ്ററിലൂടെ പുറത്തായി . 2011 ൽ പാകിസ്ഥാനിലെ താമസസ്ഥലത്ത് കയറി ലാദന്റെ തല ലക്ഷ്യമാക്കി മൂന്നു ചുറ്റു വെടിയുതിർക്കുകയായിരുന്നു.

 
ആറംഗസംഘത്തിലൊരാളായിരുന്ന 38കാരനായ ഒനീൽ കടുത്ത രഹസ്യം വെളിപ്പെടുത്തിയെന്ന കുറ്റത്തിന് നിയമനടപടികൾ നേരിടേണ്ടി വരും. എങ്കിലും ഒസാമ വധവുമായി ബന്ധപ്പെട്ട കൂടുതൽ രഹസ്യങ്ങൾ ഫോക്സ് ന്യൂസ് ടെലിവിഷനിൽ അടുത്ത ആഴ്ച സംപ്രേഷണം ചെയ്യുന്ന പരിപാടിയിലൂടെ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു.