ബാര്‍കോഴ വിവാദത്തില്‍ ബിജു രമേശ് വിജിലന്‍സിന് മൊഴി നല്‍കി

single-img
7 November 2014

bijuധനമന്ത്രി കെ.എം മാണിയ്‌ക്കെതിരെ ബാര്‍ കോഴ ആരോപണം ഉന്നയിച്ച ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ നേതാവ് ബിജു രമേശ് വിജിലന്‍സിന് മൊഴി നല്‍കി. താന്‍മുമ്പ് പറഞ്ഞ എല്ലാ കാര്യങ്ങളും വിജിലന്‍സ് സംഘത്തോട് പറഞ്ഞുവെന്നും ഒത്തുതീര്‍പ്പിനു പോകുന്ന ആളല്ല താനെന്നും ദല്ലാള്‍ പണി തന്റെ രീതിയല്ലെന്നും ബിജു മൊഴിയെടുക്കലിനു ശേഷം മാധ്യമങ്ങളോട് വ്യക്തമാക്കി.

ബാറുകള്‍ പൂട്ടുന്നതിന് മുമ്പാണ് ഒരു കോടി നല്‍കിയതെന്നും പണം നല്‍കുമ്പോള്‍ ബാറുകള്‍ പൂട്ടുമെന്ന് കരുതിയിരുന്നില്ലെന്നും ബിജു പറഞ്ഞു. രേഖകളും തെളിവുകളും അതീവ രഹസ്യമാണെന്നും ആവശ്യമെങ്കില്‍ കൂടുതല്‍ തെളിവുകള്‍ കൈമാറുമെന്നും ബിജു വ്യക്തമാക്കി.