ബാര്‍കോഴ വിവാദത്തില്‍ ബിജു രമേശിനെ പിന്തുണച്ച് സംസാരിച്ചത് മദ്യലഹരിയിലായിരുന്നുവെന്ന് ബാര്‍ ഉടമ

single-img
7 November 2014

bar-kerala2208ബാര്‍കോഴ വിവാദം കൊഴുക്കുന്ന അവസരത്തില്‍ നേരത്തെ സര്‍ക്കാരിനെതിരെ പറഞ്ഞ കാര്യങ്ങളില്‍ നിലപാടു മാറ്റി ബാറുടമകള്‍ രംഗത്തെത്തി. അരൂര്‍ റെസിഡന്‍സ് ബാറുടമ മനോഹരനാണ് ഇപ്പോള്‍ തന്റെ ആരോപണങ്ങളില്‍ നിന്നു പിന്‍മാറിയിരിക്കുന്നത്.

ബിജു രമേശിനെ പിന്തുണച്ച് നേരത്തെ സംസാരിച്ചത് മദ്യലഹരിയിലാണെന്നും സുഹൃത്തിന്റെ വാക്കുകള്‍ കേട്ട് അന്നത്തെ മദ്യലഹരിയില്‍ ബിജു രമേശിനെ പിന്തുണയ്ക്കുകയായിരുന്നുവെന്നും ബാര്‍ ഉടമ പറഞ്ഞു. പിന്നീടാണ് ഈ ആരോപണത്തില്‍ കഴമ്പില്ലെന്ന് മനസ്സിലായതെന്നും ഇവയെല്ലാം വ്യക്തമാക്കി വിജിലന്‍സിന് ഇന്ന് കത്തെഴുതിയെന്നും മനോഹരന്‍ വ്യക്തമാക്കിയിട്ടുണ്ട്.

കെ.എം. മാണിയെ തന്റെ ജീവിതത്തില്‍ നേരിട്ടു കണ്ടിട്ടില്ലെന്നും മനോഹരന്‍ പറഞ്ഞു. ബാര്‍ തുറക്കാനായി കെ.എം മാണിയ്ക്ക് പണം കൊടുത്തയാളെ അറിയാമെന്നായിരുന്നു മനോഹരന്‍ നേരത്തെ പറഞ്ഞിരുന്നത്.