ബുഡ്ഗാം വെടിവെപ്പിന്റെ ഉത്തരവാദിത്വം ഇന്ത്യൻ സൈന്യം ഏറ്റെടുത്തു

single-img
7 November 2014

ശ്രീനഗർ: army_budgamfiringliveകാശ്മീരിലെ ബുഡ്ഗാമിൽ നടന്ന വെടിവെപ്പിന്റെ ഉത്തരവാദിത്വം ഇന്ത്യൻ സൈന്യം ഏറ്റെടുത്തു. . സൈന്യത്തിന്റെ വെടിവെപ്പിൽ 2 പേർ കൊല്ലപ്പെടുകയും 2 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്വം തങ്ങൾ ഏറ്റെടുക്കുന്നതായും അബദ്ധത്തിൽ സംഭവിച്ചതാണെന്നും ജനറൽ ഡി.എസ് ഹൂഡ അറിയിച്ചു. പോലീസ് നടത്തുന്ന അന്വേഷണവുമായി സൈന്യം സഹകരിക്കുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും സൈന്യത്തിന്റെ ഭാഗത്ത് നിന്നും ഭാവിയിൽ ഇത്തരത്തിലുള്ള വീഴ്ച്ചയുണ്ടാവില്ലെന്നും. മരണപ്പെട്ടവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 5 ലക്ഷം രൂപയും നൽകുമെന്നും ചികിത്സക്ക് ആവശ്യമായ ഏതു സഹായവും സൈന്യം നൽകുമെന്നും അദ്ദേഹം അറിയിച്ചു.