മെസ്സേജ് വായിച്ചിട്ടും റിപ്ലേ ചെയ്തില്ല അല്ലേ! വാട്ട്സ് ആപ്പിൽ നിങ്ങളുടെ മെസ്സേജ് വായിച്ചോ എന്നറിയാൻ പുതിയ നീല ടിക് അടയാളം

single-img
7 November 2014

Screenshot_2014-11-07-14-22-51 (1)വാട്ട്സ് ആപ്പിൽ നിങ്ങൾ അയച്ച മെസ്സേജ് വായിച്ചോ എന്നറിയാൻ പുതിയ നീല ടിക് അടയാളം.മെസ്സേജ് കിട്ടിയ ആൾ വാട്ട്സ് ആപ്പ് തുറന്ന് വായിച്ചാൽ മാത്രമേ അയച്ച ആൾക്ക് നീല ടിക് അടയാളം കാണാൻ കഴിയുള്ളൂ.ചുരുക്കത്തിൽ മെസ്സേജ് വായിച്ച ശേഷം കണ്ടില്ല എന്ന മറുപടി ഇനി നടക്കില്ല.

നിലവിൽ രണ്ട് കറുത്ത ടിക്കുകളായിരുന്നു കാണിക്കുന്നത്.മേസ്സേജ് കിട്ടിക്കഴിഞ്ഞാലാണു രണ്ട് കറുത്ത ടിക് ദൃശ്യമാകുന്നത്.ഇതിലൂടെ വായിച്ചോ എന്നറിയാൻ കഴിയില്ലായിരുന്നു.പുതിയ അപ്ഡേറ്റിലൂടെ മെസ്സേജ് വായിച്ചോ എന്നറിയാനുള്ള സൗകര്യം കൂടിയാണു വാട്സ് ആപ്പ് ഒരുക്കുന്നത്.