പുതിയ മദ്യ നയത്തിനു ശേഷം സംസ്ഥാനത്ത് ആദ്യമായി തുറന്ന കടയ്ക്കല്‍ ഐരക്കുഴി ബിവറേജിന് വേണ്ടി ജീവന്‍ നല്‍കാന്‍ തയ്യാറായി കുടിയന്‍മാര്‍

single-img
7 November 2014

barഈ ലോകത്തിലെ ഏറ്റവും ഭാഗ്യമുള്ള വ്യക്തികള്‍ ആരാണെന്ന് ചോദിച്ചാല്‍ കൊല്ലം ജില്ലയിലെ കടയ്ക്കല്‍ ഐരക്കുഴിയിലെ കുടിയന്‍മാര്‍ പറയും, അത് ഞങ്ങളാണെന്ന്. കാരണം മദ്യനയം പ്രഖ്യാപിച്ചതിനു ശേഷം സംസ്ഥാനത്ത് ആദ്യമായി തുറന്ന ബിവറേജ് എന്ന ബഹുമതി സ്വന്തമാക്കാന്‍ ഇവര്‍ സഹിച്ച പാട് ചില്ലറയൊന്നുമല്ല.

പുതിയ മദ്യനയപ്രകാരം ഒക്ടോബര്‍ രണ്ടു മുതല്‍ സംസ്ഥാനത്ത് 34 ബിവറേജസ് ഔട്ട് ലെറ്റുകൾ പൂട്ടാൻ തീരുമാനിച്ചിരുന്നു.ഇതിൽ മടത്തറ ഔട്ട് ലെറ്റും ഉൾപ്പെട്ടിരുന്നു.പക്ഷേ മടത്തറ ബിവറേജസ് പൂട്ടാനുള്ള ലിസ്റ്റിൽ നിന്ന് രായ്ക്ക് രാമനം അപ്രത്യക്ഷമായി.തുടർന്ന് നാട്ടുകാർ ഒരുമാസത്തെ സമരം നടത്തിയാണു മടത്തറ ബിവറേജസ് പൂട്ടിച്ചത്.തുടർന്നാണു മടത്തറയിലുള്ള ബിവറേജസ് ഏഴു കിലോമീറ്റർ ഇപ്പുറമുള്ള ഐരക്കുഴിയിൽ തുറക്കാൻ തീരുമാനം ആയത്.

IMG-20141101-WA0010ഐരക്കുഴി വായനശാലയോട് ചേർന്നുള്ള കെട്ടിടമാണു മദ്യ വിൽപ്പനയ്ക്കായി തുറന്നിരിക്കുന്നത്.പെൺകുട്ടികൾക്ക് തയ്യൽ പരിശീലനം അടക്കമുള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്ന വായനശാലയ്ക്ക് സമീപമായി മദ്യ വിൽപ്പനശാല വന്നതിനെതിരെ നാട്ടുകാരും വായനശാല പ്രവർത്തകരും രംഗത്ത് വന്നിട്ടുണ്ട്.ചൊവ്വാഴ്ച എട്ടുമണിയോടെയാണു മദ്യവിൽപ്പനശാല തുറന്നത്.ബിവറേജസിനു അനുകൂലമായി കുടിയന്മാരും എതിർത്ത് വായനശാല പ്രവർത്തകരും രാഷ്ട്രീയ പാർട്ടി പ്രവർത്തകരും വന്നത് സ്ഥലത്ത് സംഘർഷ സാധ്യത സൃഷ്ടിച്ചിരുന്നു.മദ്യം ലോറിയിൽ നിന്നറക്കാനും ഗോഡൗണിൽ കയറ്റാനുമുള്ള സൗകര്യമൊരുക്കിക്കൊടുത്ത കുടിയന്മാർ മാലപ്പടക്കം പൊട്ടിച്ചാണു പുതിയ മദ്യ വിൽപ്പനശാലയെ എതിരേറ്റത്.

പഞ്ചായത്ത് കമ്മറ്റി അറിയാതെയാണു മദ്യശാലയ്ക്ക് ലൈസൻസ് നൽകിയതെന്ന് പ്രതിപക്ഷം ആരോപിച്ചു.മടത്തറ മദ്യവിൽപ്പന ശാലയ്ക്കെതിരെ സമരം ചെയ്ത പഞ്ചായത്ത് പ്രസിഡന്റിന്റെ ഇരട്ടത്താപ്പാണു ഇതെന്നും പ്രതിപക്ഷ അംഗങ്ങൾ പറഞ്ഞു.ഐരക്കുഴിയിൽ പുതിയ ബിവറേജസ് ഔട്ട് ലെറ്റ് തുറക്കുന്നതിനു വേണ്ടിയുള്ള ലൈസൻസ് കോർപ്പറേഷൻ മാനേജിങ്ങ് ഡയറക്ടർ അപേക്ഷ നൽകിയ ദിവസം തന്നെ പഞ്ചായത്ത് കമ്മറ്റിയിൽ ആലോചിക്കാതെ സെക്രട്ടറിയും പ്രസിഡന്റും ചേർന്ന് അനുമതി നൽകിയെന്നാണു പ്രതിപക്ഷം ആരോപിക്കുന്നത്.യു.ഡി.എഫാണു പഞ്ചായത്ത് ഭരിക്കുന്നത്