സ്വര്‍ണത്തില്‍ വിഷംപുരട്ടി കസ്റ്റംസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമം

single-img
6 November 2014

goldസ്വര്‍ണത്തില്‍ വിഷംപുരട്ടി കസ്റ്റംസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമം. ബുധനാഴ്ച കോഴിക്കോട് വിമാനത്താവളത്തില്‍ പിടികൂടിയ സ്വര്‍ണത്തിലാണ് മാരകമായ അളവില്‍ മെര്‍ക്കുറി പുരട്ടിയിരുന്നത്. പിടികൂടുന്ന ഉദ്യോഗസ്ഥര്‍ അലക്ഷ്യമായി കൈകാര്യംചെയ്യുന്നപക്ഷം വന്‍ വിപത്താണ് ഇതുവഴി ഉണ്ടാകുക.

 

മെര്‍ക്കുറി പൂശിയത് കസ്റ്റംസ് ഉദ്യോഗസ്ഥരെ അപകടപ്പെടുത്താനാണെന്ന് വ്യക്തമായതിനെ തുടര്‍ന്ന് വധശ്രമത്തിനുള്ള വകുപ്പുകള്‍ കൂടി ചേര്‍ത്താണ് സ്വര്‍ണക്കടത്ത് സംഭവത്തിലെ പ്രതി സുലൈമാനെതിരെ കേസെടുത്തത്.

 

മെര്‍ക്കുറി ശരീരത്തിലെത്തിയാല്‍ ആന്തരിക രക്തസ്രാവത്തിനും മറ്റുപ്രശ്‌നങ്ങള്‍ക്കും കാരണമാകും. മെര്‍ക്കുറിയുണ്ടെന്ന് തിരിച്ചറിയാനായതിനാല്‍ വേണ്ടത്ര മുന്‍കരുതലെടുത്താണ് കസ്റ്റംസ് വിഭാഗം സ്വര്‍ണം കണ്ടെടുത്തത്.വിമാനത്താവളത്തിലെ കസ്റ്റംസിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊര സംഭവം.