വീട്ടില്‍ കക്കൂസ്‌ പണിയാന്‍ മുംബൈ സ്വദേശിനി സ്വന്തം കെട്ടുതാലിവിറ്റ്‌ പണം കണ്ടെത്തി

single-img
6 November 2014

ketവീട്ടില്‍ കക്കൂസ്‌ പണിയാന്‍ മുംബൈ സ്വദേശിനി സ്വന്തം കെട്ടുതാലിവിറ്റ്‌ പണം കണ്ടെത്തി. മുംബൈയിലെ സെയ്‌ഖ്വേദ ഗ്രാമത്തിലെ ഒരു വീട്ടമ്മയാണ്‌ താലി വിറ്റ്‌ കണ്ടെത്തിയ പണംകൊണ്ട്‌ കക്കൂസ്‌ നിര്‍മ്മിക്കാനൊരുങ്ങുന്നത്‌. ആഭരണങ്ങളിട്ട്‌ നാലുപേരുടെ മുന്നില്‍ അണിഞ്ഞൊരുങ്ങി നടക്കുന്നതിനേക്കാള്‍ ആവശ്യം കക്കൂസാണെന്ന തിരിച്ചറിവിനെ തുടര്‍ന്നാണ്‌ കെട്ടുതാലി ഉള്‍പ്പെടെയുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ വിറ്റ്‌ ഇതിനായി പണം കണ്ടെത്തിയതെന്ന്‌ ഇവർ പറയുന്നു.

 
സംഭവം വാര്‍ത്തയായതോടെ നേരിട്ടെത്തി ആദരിച്ച മഹാരാഷ്‌ട്ര ഗ്രാമ വികസന മന്ത്രി പങ്കജ മുണ്ടെ ഇവർക്ക് പുതിയ താലി വാങ്ങി നല്‍കുകയും ചെയ്‌തു. വീട്ടില്‍ ശൗചാലയങ്ങള്‍ ഇല്ലാത്തതിനാല്‍ സ്‌ത്രീകള്‍ക്ക്‌ നേരിടേണ്ടി വരുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ താന്‍ മനസിലാക്കുന്നുണ്ടെന്നും പ്രശ്‌ന പരിഹാരത്തിനായി തന്റെ പദ്ധതി ഫണ്ടിലെ 25 ശതമാനം ശൗചാലയ നിര്‍മ്മാണത്തിനായി നീക്കിവെക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.