മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ്‌ ഉയര്‍ത്തുന്നതിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കേരളം സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കും

single-img
6 November 2014

mമുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിലവിലെ സാഹചര്യത്തില്‍ ജലനിരപ്പ്‌ ഉയര്‍ത്തുന്നതിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കേരളം നാളെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കും. അണക്കെട്ടിലെ ജലനിരപ്പ്‌ 142 അടിയായി ഉയര്‍ത്തണമെന്ന സുപ്രീം കോടതി വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയാണ്‌ ഫയല്‍ ചെയ്യുന്നത്‌.

 

അണക്കെട്ടിന്റെ സ്‌പില്‍വേയുടെ ഷട്ടറുകള്‍ രണ്ടിടത്ത്‌ തകരാറിലായിട്ടും ജലനിരപ്പ്‌ ഉയര്‍ത്തുന്ന നടപടികളുമായി മുന്നോട്ടു പോകുന്ന മേല്‍നോട്ടസമിതിയുടെ അധ്യക്ഷന്റെ പക്ഷപാതപരമായ നടപടികളെ കുറിച്ചുള്ള പരാതിയും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും.നേരത്തെ ഷട്ടറുകള്‍ കേടായിരിക്കുന്ന സാഹചര്യത്തില്‍ 136 അടിയായി ജലനിരപ്പ്‌ നിലനിര്‍ത്തണമെന്ന കേരളത്തിന്റെ ആവശ്യം മേല്‍നോട്ടസമിതി തള്ളിയിരുന്നു.