മോള്‍ഡോവയിൽ വനിതാ ജഡ്‌ജി ഇന്റര്‍നെറ്റില്‍ പോസ്‌റ്റ് ചെയ്‌ത ബിക്കിനി ചിത്രങ്ങള്‍ വൈറലായി

single-img
6 November 2014

biമോള്‍ഡോവയിൽ വനിതാ ജഡ്‌ജി ഇന്റര്‍നെറ്റില്‍ പോസ്‌റ്റ് ചെയ്‌ത ബിക്കിനി ചിത്രങ്ങള്‍ വൈറലായി. മരിയ കോസ്‌മയാണ്‌ ബിക്കിനി ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പോസ്‌റ്റ് ചെയ്‌തത്‌. കഴിഞ്ഞ ദിവസമാണ്‌ 27കാരിയായ മരിയ മോള്‍ഡോവയിലെ ക്രിമിനല്‍ കോടതി ജഡ്‌ജായി നിയമിതയായത്‌. നിയമനത്തില്‍ സന്തോഷം പ്രകടിപ്പിച്ചാണ്‌ മരിയ തന്റെ ബിക്കിനി ചിത്രങ്ങള്‍ പോസ്‌റ്റ് ചെയ്‌തത്‌.

 
ചിത്രങ്ങള്‍ വൈറലായി പ്രചരിച്ചതോടെ മരിയ വിവാദത്തിലായി. മരിയക്കെതിരെ രൂക്ഷമായ പ്രതികരണമാണ്‌ മോള്‍ഡോയില്‍ ഉയര്‍ന്നിരിക്കുന്നത്‌. മരിയയെ പുറത്താക്കണമെന്നും ആവശ്യമുയരുന്നുണ്ട്‌. എന്നാല്‍ ബിക്കിനി ചിത്രങ്ങള്‍ മരിയയുടെ ജോലിക്ക്‌ ഭീഷണിയാകില്ലെന്ന്‌ മോള്‍ഡോവന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. കാരണം മരിയയുടെ മുത്തശ്ശന്‍ മോള്‍ഡോവ സുപ്രീം കോടതിയുടെ പ്രസിഡന്റാണ്‌.

 
യൂറോപ്യന്‍ മനുഷ്യാവകാശ കോടതി മുന്‍ ജഡ്‌ജി കൂടിയായ മൈക്കല്‍ പൊലെലുംഗിയാണ്‌ മരിയയുടെ മുത്തശ്ശന്‍.ഇദ്ദേഹത്തിന്റെ സ്വാധീനമാണ്‌ മരിയയെ സംരക്ഷിച്ചു നിര്‍ത്തുന്നത്‌ എന്നാണ്‌ മാധ്യമ റിപ്പോര്‍ട്ടുകള്‍.