കേന്ദ്രമന്ത്രി പദവി ഏറ്റെടുക്കാന്‍ അമിത്‌ ഷാ ക്ഷണിച്ചതായി ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീഖര്‍

single-img
6 November 2014

pകേന്ദ്രമന്ത്രി പദവി ഏറ്റെടുക്കാന്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത്‌ ഷാ ക്ഷണിച്ചതായി ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീഖര്‍. പാര്‍ട്ടി അധ്യക്ഷന്‍ തന്നെ കേന്ദ്രമന്ത്രിസഭയിലേക്ക്‌ ക്ഷണിച്ചു. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത്‌ ഉത്തരവാദിത്വവും താന്‍ ഏറ്റെടുക്കുമെന്നും പരീഖര്‍ പറഞ്ഞു.ഇത്‌ ആദ്യമായാണ്‌ അദ്ദേഹം ഇത്‌ സംബന്ധിച്ച്‌ പ്രതികരിക്കുന്നത്‌.

 
പരീഖര്‍ കേന്ദ്ര പ്രതിരോധ മന്ത്രിയാകുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വകുപ്പ്‌ സംബന്ധിച്ച്‌ എന്തെങ്കിലും സൂചന നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല. ഇന്ന്‌ രാവിലെ അമിത്‌ ഷാ തന്നെ ബന്ധപ്പെട്ടിരുന്നു. പ്രധാനമന്ത്രി ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടതായി പരീഖര്‍ സ്‌ഥിരീകരിച്ചു.