ഐസിസ് അനുകൂല ടീ ഷർട്ട് ധരിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

single-img
6 November 2014

isisറാഞ്ചി: ഐസിസിന്റെ ലോഗൊ പതിച്ച ടീ ഷർട്ട് ധരിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ത്സാർഖണ്ഡിലെ ത്സാരിയയിൽ നടന്ന മുഹറം ആഘോഷത്തിനിടയിലാണ് യുവാവ് ഐസിസ് അനുകൂല ടീ ഷർട്ട് ധരിച്ചെത്തിയത്. ഇയാളെ ഉടൻ തന്നെ ത്സാർഖണ്ഡ് പോലീസ് അറസ്റ്റ് ചെയ്തു. ഐസിസ് അനുകൂല ടീ ഷർട്ട് ധരിച്ചിരുന്നത് കൂടാതെ യുവാവ് പാകിസ്ഥന്റെ പതാകയും കൈയ്യിലേന്തിയിരുന്നു. സംഘാടകർ ഇയാളെ ആഘോഷത്തിൽ നിന്നും പുറത്താക്കിയിരുന്നു. ഇദ്ദേഹത്തിന് ഐസിസ് അനുകൂല ടീ ഷർട്ട് നിർമ്മിച്ചു നൽകിയ ആളേയും പോലീസ് അറസ്റ്റ് ചെയ്തു.