കെ.എം മാണി രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന് പന്ന്യന്‍ രവീന്ദ്രന്‍

single-img
6 November 2014

pannyan-raveendran (1)തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തില്‍ ഉള്‍പ്പെട്ട ധനകാര്യമന്ത്രി കെ.എം മാണി രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന് സി.പി.ഐ വീണ്ടും ആവശ്യപ്പെട്ടു. വാര്‍ത്ത സമ്മേളനത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.

വിജിലന്‍സ് അന്വേഷണം പ്രഹസനമാണെന്നും ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സി.പി.ഐ പ്രത്യക്ഷ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ബാര്‍കോഴ പ്രശ്‌നത്തില്‍ ഇടതുമുന്നണി ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിതെന്നും ഇക്കാര്യത്തില്‍ ഇതുവരെ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാത്തത് വീഴ്ചയാണെന്നും പന്ന്യന്‍ പറഞ്ഞു.

കൂടാതെ യു.ഡി.എഫ് കോഴമുന്നണിയായി മാറിയെന്നും ധനകാര്യ വകുപ്പ് കുത്തഴിഞ്ഞുവെന്നും സംസ്ഥാനത്തെ കടബാധ്യതയ്ക്ക് കാരണം ധനകാര്യ വകുപ്പാണെന്നും അദ്ദേഹം ആരോപിച്ചു.