കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഇസ്രായേലിലെത്തി

single-img
6 November 2014

rajടെല്‍ അവീവ്: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഇസ്രായേലിലെത്തി. ഭീകരാക്രമണം തടയുന്നതു ഉള്‍പ്പെടെയുള്ള പ്രതിരോധരംഗത്ത് ഇസ്രായേലിന്റെ സഹകരണം ഉറപ്പിക്കുന്നതിനായാണ് സന്ദര്‍ശനം. മോണാക്കോയില്‍ ഇന്റര്‍പോളിന്റെ ജനറല്‍ അസംബ്ലിയില്‍ പങ്കെടുത്ത ശേഷമാണ് ഇസ്രായേലിലെത്തിയത്.

സന്ദര്‍ശന വേളയില്‍ ഇസ്രായേല്‍ പ്രസിഡന്റ് റ്യൂവന്‍ റിവ്‌ലിന്‍, പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, പ്രതിരോധമന്ത്രി മോഷെ യാലോണ്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുന്നതിനാണ് നാലു ദിവസം നീളുന്ന സന്ദര്‍ശനത്തിലൂടെ പദ്ധതിയിട്ടിരിക്കുന്നത്.

മോശം കാലാവസ്ഥയെ തുടര്‍ന്ന് നേരത്തെ നിശ്ചയിച്ചിരുന്നതിനേക്കാള്‍ ഒരു ദിവസം വൈകിയാണ് അദ്ദേഹം ഇസ്രായേലിലെത്തിയത്.  എങ്കിലും രാജ്‌നാഥ് സിംഗിന്റെ വരവ് അനുസരിച്ച് ഇസ്രായേല്‍ പരിപാടികള്‍ പുനക്രമീകരിച്ചിട്ടുണ്ട്.

എല്‍.കെ. അഡ്വാനിക്ക് ശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ ആഭ്യന്തരമന്ത്രി ഇസ്രായേല്‍ സന്ദര്‍ശിക്കുന്നത്.