ലോകത്തെ ശക്തന്മാർ പുടിനും ഒബാമയും സീ ജിൻപിങ്ങും;മോദിയ്ക്ക് പതിനഞ്ചാം സ്ഥാനം,അംബാനി 36ാം സ്ഥാനത്ത്

single-img
6 November 2014

00f8a2b125bfe6ed09c76dc3342787aed114e75c (1)ഫോബ്‌സ് മാഗസിൻ തിരഞ്ഞെടുത്ത ലോകത്തെ ഏറ്റവും ശക്തരായ വ്യക്തികളുടെ പട്ടിക പുറത്തിറങ്ങി.റഷ്യന്‍ പ്രസിഡന്റ് വ്ലൂദിമീര്‍ പുട്ടിനാണു ഒന്നാം സ്ഥാനത്ത്.യു.എസ് പ്രസിഡന്റ് ബരാക് ഒബാമയെ പിന്തള്ളിയാണു പുടിൻ ഒന്നാമത് എത്തിയത്.ഒബാമയാണു രണ്ടാം സ്ഥാനക്കാരൻ. ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിങ് മൂന്നാം സ്ഥാനത്തും ഫ്രാന്‍സിസ് പാപ്പ നാലാം സ്ഥാനത്തും ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചലേന മെര്‍ക്കല്‍ അഞ്ചാം സ്ഥാനത്തും തുടരുന്നു.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പട്ടികയിൽ പതിനഞ്ചാം സ്ഥാനത്താണു.റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി 36ാം സ്ഥാനത്തും എയ്‌സലര്‍മിത്തല്‍ ചെയര്‍മാനും സിഇഒയുമായ ലക്ഷ്മി മിത്തല്‍ 57ാം സ്ഥാനത്തുമെത്തി. മൈക്രോസോഫ്റ്റിലെ ഇന്ത്യന്‍ വംശജനായ സത്യ നാദല്ല 64ാം സ്ഥാനത്തുണ്ട്.