കിസ് ഓഫ് ലൗ വെള്ളിത്തിരയിലേക്ക്; സംവിധാനം ബൈജു കൊട്ടാരക്കര

single-img
6 November 2014

kiss-of-love-1സദാചാര ഗുണ്ടകൾക്കെതിരായി കൊച്ചിയിൽ സംഘടിപ്പിച്ച കിസ് ഓഫ് ലൗവെള്ളിത്തിരയിലേക്ക്. സംവിധായകൻ ബൈജു കൊട്ടാരക്കരയാണ് അന്തർദ്ദേശിയശ്രദ്ധ പിടിച്ച് പറ്റിയ കിസ് ഓഫ് ലൗ ചുംബന സമരം സിനിമയാക്കുന്നത്. ബംഗളൂരു സ്വദേശിനിയായ സോഫിയയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്.

കിസ് ഓഫ് ലൗ എന്ന പേര് സിനിമ ചെയ്യാനായി രജിസ്റ്റർ ചെയ്യാൻ അപേക്ഷ നൽകി കഴിഞ്ഞെന്നും സംവിധായകൻ ബൈജു അറിയിച്ചു.കമ്പോളം, ബോക്‌സർ, വംശം, ജെയിംസ് ബോണ്ട് തുടങ്ങിയ നിരവധി സനിമകൾ ബൈജു സംവിധാനം ചെയ്തിട്ടുണ്ട്.
കോഴിക്കോട് ഡൗണ്‍ടൗണ്‍ റസ്റ്റോറന്റ് അനാശാസ്യം ആരോപിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തതിനേ തുടര്‍ന്ന് സദാചാര ഗുണ്ടകൾക്കെതിരായി ആണു കിസ് ഓഫ് ലൌ എന്ന രീതിയില്‍ ചുംബന സമരം നടന്നത്.