സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെ വിനോദസഞ്ചാരത്തിനെത്തിയ യുവതി പാലത്തില്‍ നിന്ന് വീണ് മരിച്ചു.

single-img
6 November 2014

Pretty Polish Student Plunges To Death Taking Selfieസാമൂഹ്യമാധ്യമങ്ങളിൽ വ്യത്യസ്തമായ സെൽഫി പോസ്റ്റ് ചെയ്യാനുള്ള സാഹാസികത ദുരന്തമാകുന്നത് ഇപ്പോൾ പതിവായി കേൾക്കുന്ന വാർത്തയാണു.സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെ പാലത്തില്‍ നിന്ന് വീണ് യുവതി മരിച്ചു. സ്പാനിഷ് നഗരമായ സെവില്ലയിലാണ് സംഭവം. സ്‌പെയിനില്‍ വിനോദസഞ്ചാരത്തിനെത്തിയ പോളിഷ് യുവതി സില്‍വിയ റെയ്‌ച്ചേല്‍ ആണ് മരിച്ചത്. രാത്രി പ്യൂന്റേ ഡി ട്രിയാന പാലത്തിന് മുകളില്‍ കയറി സെല്‍ഫിയെടുക്കുന്നതിനിടെയാണ് റെയ്‌ച്ചേല്‍ നിലത്ത് വീണത്. നഴ്സിങ് വിദ്യാർഥിനിയാണു മരിച്ച യുവതി.

തോക്ക് ചൂണ്ടി സെൽഫി എടുക്കുന്നതിനിടെ യുവാവ് അടുത്തിടെ മരിച്ചിരുന്നു.സമാനമായി ചരക്ക് തീവണ്ടിക്ക് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ച വിദ്യാർഥി ഷോർണ്ണൂരിലും കൊല്ലപ്പെട്ടിരുന്നു