ബാർ കോഴ: തെളിവ് നാളെ കൈമാറുമെന്ന് ബാറുടമകള്‍

single-img
6 November 2014

KM-Mani-Newskeralaബാർ കോഴ വിഷയത്തിൽ ബിജു രമേഷിനു ബാര്‍ ഹോട്ടല്‍ അസോസിയേഷന്റെ പൂര്‍ണപിന്തുണ.. നാളെ ബിജു രമേശ് വിജിലന്‍സിന് മുമ്പില്‍ ഹാജരായി തെളിവുകള്‍ കൈമാറുമെന്നും അസോസിയേഷന്റെ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ബാറുകള്‍ അടച്ചശേഷം ആത്മഹത്യ ചെയ്ത ബാര്‍ തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ഒരോ ലക്ഷം രൂപ വീതം അടിയന്തരമായി ധനസഹായം നല്‍കാനും തീരുമാനിച്ചു. ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട് കെ.എം മാണിക്ക് ഒരു കോടി രൂപ കൈക്കൂലി നല്‍കിയെന്ന് ഏതാനും ദിവസം മുമ്പ് ബാര്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു

അതിനിടെ ബാർകോഴ ആരോപണത്തിൽ ഒളിക്യാമറ ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ ഉള്ളതായി സൂചന.ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകളാകും നാളെ കൈമാറുമെന്നാണു അസ്സോസിയേഷൻ പ്രതിനിധികൾ നൽകുന്ന സൂചന,മൊബൈൽ ഫോൺ സംഭാഷണങ്ങളും തെളിവുകളുടെ കൂട്ടത്തിലുണ്ട്